ഹരിപ്പാട്: ലോക ക്ഷീരദിനത്തിൽ മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല മികച്ച ക്ഷീര കർഷകയായ ചേപ്പാട് കന്നിമേൽ ശ്രാമ്പിക്കൽ ദേവകിയെ ആദരിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. വിജയകുമാർ പൊന്നാട അണിയിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ. ശ്രീകൃഷ്ണകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ്. മഹാദേവൻപിള്ള, ലൈബ്രേറിയൻ സ്നേഹ.എസ്.പിള്ള , ജി. അനിൽ, വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, എസ്.വിജയകുമാർ, പി. അരവിന്ദാക്ഷൻ, വി. സുദർശനൻപിള്ള,സുമ ഷാജി എന്നിവർ സംസാരിച്ചു.