ഹരിപ്പാട്: എസ്.എഫ്.ഐ കാർത്തികപ്പള്ളി ഏരിയ സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം മെൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.അഭയന്ത് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എ.അനന്തു പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആതിര, ജില്ലാ വൈസ് പ്രസിഡന്റ് എസ്.നിയാസ്, ജില്ലാ സെക്രട്ടറിയേറ്റംഗം ശ്രീജു ചന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, അഡ്വ. ടി.എസ്.താഹ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ.ഗോപി സ്വാഗതവും സ്വാഗതസംഘം കൺവീനർ ജി.ബിജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്.അഭയന്ത് (പ്രസിഡന്റ്), വി.അഖിൽ, ആതിര സത്യൻ (വൈസ് പ്രസിഡന്റ്), എ.അനന്തു (സെക്രട്ടറി), നീരജ് രാജു, എസ്.അഹ് ലം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.