sdwdew

മുഹമ്മ: പഞ്ചായത്ത് 12-ാം വാർഡിലെ തണലോരം - 2024 മെമ്പർ മെരിറ്റ് അവാർഡ് ഗാനരചയിതാവ് ഷാജി ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് എഴുപുന്ന ബൈജു മുഖ്യാഥിതിയായി. പഞ്ചായത്തംഗം ലതീഷ് ബി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സുകുമാരൻ,അദ്ധ്യാപിക ഡി.ശ്രീകുമാരി ,ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് സുകുമാരൻ, മെമ്പർ മെരിറ്റ് അവാർഡ് വിതരണം നടത്തി. വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. എസ്.എൻ.വി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് മെമ്പർ മെരിറ്റ് അവാർഡ് നൽകിയത്. ഉപഭോക്ത്യ തർക്കപരിഹാര കോടതി മെമ്പർ അഡ്വ.പി.ആർ ഷോളി , അസിസ്റ്റൻ്റ് സെക്രട്ടറി ടി.വി.അശോകൻ,ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ, സി.ഡി.എസ് അംഗം ഷീലാ ഷാജി, പി.ടി.എ പ്രസിഡന്റ് ടി.ബി.സുദർശനൻ, എഡി.എസ് പ്രസിഡന്റ് സുബിത നസീർ , അർജുൻ ബിജു എന്നിവർ സംസാരിച്ചു.