മാന്നാർ : പരുമല ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും ബുധനൂർ വൈ.എം.സി.എ യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 8ന് രാവിലെ 8.30ന് ബുധനൂർ മദർ മേരി സെൻട്രൽ സ്കൂളിൽ നടക്കും.ആരോഗ്യ പരിപാലന സെമിനാർ, നേത്രപരിശോധന, രക്തസമ്മർദം പരിശോധന,രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധന എന്നിവ ക്യാമ്പിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പരുമല ആശുപത്രിയിലെ വിവിധ വൈദ്യപരിശോധകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാവുമെന്ന് ബുധനൂർ വൈ.എം.സി.എ പ്രസിഡന്റ് ഫാ.സൈമൺ വർഗ്ഗീസ് കണ്ണങ്കരേത്ത് അറിയിച്ചു. ഫോൺ : 9946114071, 9745658490