അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം പാടശേഖരത്ത് വെള്ളം വറ്റിക്കാൻ പമ്പിംഗ് തുടങ്ങി. പഞ്ചായത്ത് ഓഫീസിൽ ഡപ്യൂട്ടി തഹസീൽദാർ ജി.സന്തോഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. പാടശേഖരത്ത് വെള്ളം കയറ്റിയതോടെ നിരവധി വീടുകൾ വെള്ളത്തിലാകുകയും നാട്ടുകാർ കഴിഞ്ഞ ദിവസം റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് യോഗം ചേർന്നത്. കൃഷി ഓഫീസർ നജീബ്, എ.എസ്.പദ്മകുമാർ,​ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ്, പഞ്ചായത്തംഗം യു.എം.കബീർ, പാടശേഖര സമിതി സെക്രട്ടറി മുരളി, സി.പി.ഐ എൽ.സി സെക്രട്ടറി എസ്.കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.