
മാന്നാർ: മാന്നാർ സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം )നമ്പർ 3997 ന്റെ 2023 - 24 വർഷത്തെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ നടന്നു. പ്രസിഡന്റ് തോമസ് (മണി കയ്യത്ര) അദ്ധ്യക്ഷത വഹിച്ചു. ജെ. ഹരികൃഷ്ണൻ, അബ്ദുൾ റഷീദ് വി.എ, എം.എൻ.രവീന്ദ്രൻ പിള്ള, എൽ.പി. സത്യപ്രകാശ്, കൺകറന്റ് ഓഡിറ്റർ സുഭാഷ്, പ്രൊഫ. പി.ഡി. ശശിധരൻ, പി. എൻ. ശെൽവരാജൻ, സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജ്ജി, കെ. ആർ. ശങ്കരനാരായണൻ നായർ, ഡോ. ഗംഗാ ദേവി, ഗീത ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.