
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണ്ടമംഗലം വെളിയനാട് 552ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടന്നു. എസ്.എൻ.ഡി.പി യോഗം മേഖലാപ്രസിഡന്റ് കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മേഖല കമ്മിറ്റി അംഗം അനിൽ ഇന്ദീവരം ആദരിച്ചു. ശാഖ പ്രസിഡന്റ് ഷാജി കെ.തറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിയംഗം തിലകൻ കൈലാസം, കമ്മിറ്റി അംഗങ്ങളായ ചിത്രൻ,മനോജ് മോഹൻദാസ് ,വേണുഗോപാൽ,സജീവ്, രാധാകൃഷ്ണൻ,സുനിൽ രാജ്,സുനിൽ,ശ്രീമോൻ,രാധ എന്നിവർ പങ്കെടുത്തു. ശാഖാസെക്രട്ടറി അഡ്വ.വി.എം.അരുൺകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സാജൻ വാണിയംചിറ നന്ദിയും പറഞ്ഞു.