
മാന്നാർ: ഇരമത്തൂർ 2294-ാം നമ്പർ അംബിക വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ളസ് ലഭിച്ച ജിദേവ് ഭവനിൽ ജയകുമാറിന്റെ മകൾ പൂജാ ജയകുമാറിനെ അനുമോദിച്ചു. കരയോഗ ഭാരവാഹികളായ മോഹൻദാസ് ഗോപാലകൃഷ്ണൻ, സുരേഷ് കുമാർ, പ്രസന്നകുമാർ, ശശികുമാർ, സന്തോഷ്കുമാർ, സനൽകുമാർ, കെ.ബാലസുന്ദരപണിക്കർ, ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖർ, വനിതാസമാജം പ്രസിഡൻ്റ് വനജപ്രദീപ്കുമാർ, സെക്രട്ടറി ഉഷാചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.