dfsdf

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് സർവ്വോദയപുരം നമ്പർ 6212ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണം നടന്നു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചിത്രകാരൻ സർവോദയപുരം മഹേഷിനെയും അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അനുമോദിച്ചു . സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.ആർ.ജിതേഷ് അദ്ധ്യക്ഷനായി.ഡയറക്ടർ ബോർഡ് മെമ്പർ എ.കെ.രംഗരാജൻ,എം.ഡി.രംജിത്ത്, വൈസ് പ്രസിഡന്റ് കെ.ടി.പൊടിയൻ,യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.ടി.ഷാജി എന്നിവർ സംസാരിച്ചു.