ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൈശാഖമാസാചാരണത്തിന്റെ സമാപന ദിനമായ 6 ന് ഉദയം മുതൽ അസ്തമയം വരെ ഹരേ നാമജപം , പാഞ്ചജന്യം സമിതിയുടെ നേതൃത്വത്തിൽ നടത്തും. 6 ന് വൈശാഖ അമാവാസി പ്രമാണിച്ച് രാവിലെ 7.30 മുതൽ പിതൃ തർപ്പണം, ചാവൂട്ട്, നമസ്കാരം, 9 ന് വിശേഷാൽ തിലഹോമം, പിതൃ പൂജ, സഹസ്രനാമാർച്ചന, വിഷ്ണു പൂജ. ഏതൃത്ത് പൂജക്ക് കേശാദിപാദ ചന്ദന അലങ്കാരം. പൂജകൾക്ക് കണ്ണമംഗലത്തു ഇല്ലത്ത് ബ്രഹ്മദക്തൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.കുര്യാറ്റ്പ്പുറത്തിലത്ത് യദു കൃഷ്ണൻ ഭട്ടതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും. രാവിലെയും ഉച്ചക്കും അന്നദാനം ഉണ്ടായിരിക്കും. 16 ന് വിശേഷാൽ ധന്വന്തിരി ഹോമം ക്ഷേത്രത്തിൽ നടക്കും.