
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് പേരൂർകാരാഴ്മ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ മികവ് 2024 അനുമോദനവും അവാർഡ് വിതരണവും നടത്തി.ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭ കുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ലീഗൽ സെെൽ ജില്ലാ കോ-കൺവീനറും വികസന സമിതി കൺവീനറുമായ അഡ്വ.പിയൂഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ.ഹരീഷ് കാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും, വാർഡ് മെമ്പറുമായ ദീപ ജ്യോതിഷ്, സുനിത ഉണ്ണി, സുരേഷ് കോട്ടവിള, ലേഖ തങ്കച്ചി, വി.വിഷ്ണു, ആര്യ, അജി, രാജമ്മ ഭാസുരൻ, ഹരീഷ് പ്രശാന്തൻ, ജ്യോതിഷ് ബാലൻ തുടങ്ങിയവർ സംസാരിച്ചു.