ഹരിപ്പാട്: മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽപ്പെട്ട എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇടവക പള്ളിയിൽ നിന്നുള്ള ക്യാഷ് അവാർഡും യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള മെമന്റോയും ഇടവക വികാരി ഫാ.വി.തോമസ് നൽകി ആദരിച്ചു. ഇടവക ട്രസ്റ്റി പി.കെ.ബാബു, ഇടവക സെക്രട്ടറി സോണി ജോസ്, യുവജനപ്രസ്ഥാന അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.