മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 6323-ാം നമ്പർ ചെറുകോൽ കിഴക്ക് ഗുരുസ്തവം ശതാബ്ദി സ്മാരക ശാഖയിൽ പഠനോപകരണങ്ങളും ക്യാഷ് അവാർഡ് വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് സി.ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണ ഉദ്ഘാടനം ഗ്രാമം മേഖല ചെയർമാൻ ബിനു ബാലനും ക്യാഷ് അവാർഡ് വിതരണ ഉദ്ഘാടനം ഗ്രാമം മേഖല കൺവീനർ രവി പി.കളീക്കലും നിർവ്വഹിച്ചു. ഗ്രാമം മേഖല വൈസ് ചെയർമാൻ ജയലാൽ ഉളുന്തി, ഗ്രാമം മേഖല ട്രഷറർ അനീഷ് ചേങ്കര, ഗ്രാമം മേഖല കമ്മിറ്റിയംഗം രാജൻ, ശാഖാ സെക്രട്ടറി വി.ബിനുരാജ്, ശാഖാ വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, വനിതാസംഘം പ്രസിഡന്റ് സുഭദ്ര കാർത്തികേയൻ, വനിതാസംഘം വൈസ് പ്രസിഡന്റ് സുമ മുരളി, വനിതാസംഘം സെക്രട്ടറി വിജയമ്മ സുധാകരൻ എന്നിവർ സംസാരിച്ചു