online-sammelanam

ചെറുകോൽ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ആനന്ദജി ഗുരുദേവന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി (ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷം) രാജ്യാന്തരതലത്തിൽ സർവ്വജ്ഞാനോത്സവം ആശ്രമാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായ ദേവനന്ദ ഗുരുദേവന്റെ അനുഗ്രഹത്തോടെ 12രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്നു. ഇതോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനം രാമകൃഷ്ണമിഷൻ സന്ന്യാസി പ്രബുദ്ധ കേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ ഉദ്‌ഘാടനം ചെയ്തു. ശ്രീശുഭാനന്ദ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശുഭാനന്ദാശ്രമം ചെറുകോലിലെ സന്ന്യാസശ്രേഷ്ഠൻ സ്വാമി തപസ്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സുഭാഷ് യു.കെ, അനിത്ത് ജർമനി, ശ്യാം കുമാർ സിംഗപ്പൂർ, പ്രദീപ് കാനഡ, ജിതിൻ യു.എസ്. എ, പ്രദീഷ് ഓസ്ട്രയിലിയ, അരുൺ ഒമാൻ, ശ്രീകുമാർ കുവൈറ്റ്, രത്നകുമാർ ദുബായ് എന്നിവർ സംസാരിച്ചു. ഹർഷിത സിബി ചെക്ക് റിപ്പബ്ലിക്ക് ഈശ്വര പ്രാർത്ഥനയും ദിനു അയർലാൻഡ് സ്വാഗതവും സാഫിൻ കാനഡ നന്ദിയും പറഞ്ഞു.