
ചാരുംമൂട്: പ്രവേശനോത്സവത്തിനൊരുങ്ങി വിദ്യാലയ മുത്തശി. 113 വർഷങ്ങൾ പിന്നിടുന്ന താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിൽ നാടിന് തന്നെ ഉത്സവഛായ പകർന്നാണ് ഇന്ന് പ്രവേശനോത്സവം നടക്കുന്നത്. കായംകുളം ഉപജില്ലയിൽ എൽ.പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠനം നടത്തുന്ന ഇവിടെ 65 കുട്ടികളണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. രാവിലെ 9.30 ന് നവാഗതരായ കുരുന്നുകളെ തലപ്പാവുകളണിയിച്ച് സ്വീകരിക്കും. തുടർന്ന് നടക്കുന്ന പ്രവേശനോത്സവ സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലാണ് സ്കൂൾ പഠന- പഠനേതര പ്രവർത്തനങ്ങളിൽ കൂടുതൽ മികവു പുലർത്തുന്നു. പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾക്ക് പ്രമാദ്ധ്യാപിക സാജിത, എസ്.എം.സി ചെയർമാൻ അബ്ദുൽ റഫീക്ക് എന്നിവർ നേതൃത്വം നൽകുന്നു.