മാവേലിക്കര: സി.പി.എം മാവേലിക്കര താലൂക്ക് കമ്മിറ്റിയംഗം, താലൂക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, തഴക്കര ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സി.വെളുത്തകുഞ്ഞിന്റെ 49-ാം ചരമവാർഷികം ആചരിച്ചു. വെട്ടിയാർ പള്ളിമുക്കിൽ ചേർന്ന അനുസ്മരണ യോഗം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്.അനിരുദ്ധൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.മധുസൂദനൻ, മുരളി തഴക്കര, ആർ.രാജേഷ്, ഏരിയ സെക്രട്ടറി ജി.അജയകുമാർ, എം.എസ്.അരുൺകുമാർ എം.എൽ.എ, ടി.പി ഗോപാലൻ, കെ.കെ ശിവൻകുട്ടി, കെ.രവി, സുരേഷ്‌കുമാർ, വി.എം.സന്തോഷ്, പ്രസന്നഷാജി, ബി.വിവേക്, ആർ.ശശികുമാർ എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി ടി.യശോധരൻ സ്വാഗതവും അനുസ്മരണ റാലി പള്ളിമുക്കിൽ നിന്നാരംഭിച്ചു. സ്മൃതി മണ്ഡപത്തിൽ സി.എസ്.സുജാതയുടെ നേതൃത്വത്തിൽ പുഷ്പാർച്ച നടന്നു. ജി.അജയകുമാർ പതാക ഉയർത്തി. മാങ്കാംകുഴി ലോക്കൽ കമ്മിറ്റി സ്ഥാപിച്ച നായനാർ സ്മാരകത്തിൽ മുരളി തഴക്കര പതാക ഉയർത്തി. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സി.എസ്.സുജാത ഉപഹാരം വിതരണം ചെയ്തു.