മാവേലിക്കര: സാംബവ മഹാസഭ മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ കല്ലിമേൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡുദാനവും സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ ചിറയിൽ അദ്ധ്യക്ഷനായി. മുൻ യൂണിയൻ സെക്രട്ടറി സുരേന്ദ്ര സാംബവൻ മുഖ്യാതിഥിയായി. ഡയറക്ടർ ബോർഡംഗം അമ്പിളി സുരേഷ് ബാബു, സെക്രട്ടറി മനോജ് മാങ്കാംകുഴി, വത്സലകുഞ്ഞച്ചൻ, ജഗൻ.പി.ദാസ്, ധന്യരാജ്, മഹേശ്വരി വിജയൻ, കവിതാവിജയൻ തുടങ്ങിയവർ സംസാരിച്ചു. ഡിഗ്രിയിൽ ഡിസ്റ്റിംഗ്ഷൻ നേടി വിജയിച്ച ഗൗരിനന്ദന, എം.ബി.ബി.എസ് വിജയി ഡോ.ശ്രേയാ വിശ്വം എന്നിവരെ ആദരിച്ചു.