
മുഹമ്മ : മുഹമ്മ പി.വി.എം വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് സുനന്ദ പ്രീത് അദ്ധ്യക്ഷയായി . സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഇമ്മാനുവൽ സാബു, സീതാലക്ഷ്മി എന്നിവരയും മാസ്റ്റർ കിഡ് സ്കോളർഷിപ്പ് വിജയിയായ വേണി മോളേയും നാഷ്ണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് നേടിയ അദ്വൈത് രാജ്, അർജ്ജുൻ ബിജു എന്നിവരേയും ആദരിച്ചു. സെക്രട്ടറി ചാന്ദിനി ബിജീഷ് സ്വാഗതവും ബാലവേദി കൺവീനർ വി. എം. കൃഷ്ണവേണി നന്ദിയും പറഞ്ഞു.