
ആലപ്പുഴ: തിരുവമ്പാടി ഗവ. യു.പി സ്‌കൂളിൽ സംഘടിപ്പിച്ച നഗരസഭ, ബി.ആർ.സി തല പ്രവേശനോത്സവം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, കൗൺസിലർമാരായ അരവിന്ദാക്ഷൻ, പ്രജിത കണ്ണൻ, എ.ഇ.ഒ എം.കെ.ശോഭന, ബ്ലോക്ക് പ്രൊജക്ട് കോ- ഓർഡിനേറ്റർ സന്ദീപ് ഉണ്ണികൃഷ്ണൻ, എസ്.എം.സി ചെയർമാൻ എസ്.ഉദയകുമാർ, പ്രഥമാദ്ധ്യാപിക മിനി മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.
എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ തിരുവമ്പാടി യു.പി സ്‌കൂൾ വിദ്യാർത്ഥികളായ എസ്.ആർ.ശ്രേയ, എ.മുഹമ്മദ് അഫ്‌നാൻ, വൈഗ കൃഷ്ണ, ആഷിഖ്.ആർ.ഒബ്രോയ്, എസ്.ആർ.ശ്രാവൺ, എച്ച്.മുഹമ്മദ് അദ്‌നാൻ എന്നിവരെ ആദരിച്ചു.