ആലപ്പുഴ: പോള ചാത്തനാട് ശ്രീഗുരുദേവാദർശ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ എസ്.ജി.പി.എസ് നഗറിൽ ചേർന്ന സമ്മേളനത്തിൽ ആദരിക്കുകയും സ്‌കോളർഷിപ്പുകൾ നൽകുകയും ചെയ്തു. സംഘം പ്രസിഡന്റ് കെ.ബി.സാധുജൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ടൈനി ടോട്സ് ജൂനിയർ സ്‌ക്കൂളിന്റെ മനേജരും സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയുമായ കെ.ജി.ഗിരീശൻ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. തോണ്ടൻകുളങ്ങര വാർഡ് കൗൺസിലർ രാഖി റെജികുമാർ, ആശ്രമം വാർഡ് കൗൺസിലർ ഗോപിക വിജയപ്രസാദ്, സംഘം സെക്രട്ടറി എസ്. അജിത്, ഖജാൻജി പി. സാബു, കമ്മിറ്റി അംഗങ്ങളായ ഹാരിസ് സരോവരം, ദിനേശ് കാട്ടുങ്കൽ, രാജർഷി തട്ടാരുപറമ്പിൽ, ജയപാലൻ, പത്രം ഏജന്റ് ടി.ഒ.ദേവദാസ് എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച ഡോ.പ്രിൻസ് ഷാൻ മാത്യു,​ പാർവ്വതി ലാൽ,​ എം.എ.സേഷ്യോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നാദിർഷാ ഷാജി എന്നിവർ ആദരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റെജി കണിയാംപറമ്പിൽ നന്ദി പറഞ്ഞു. ആലപ്പുഴ നഗരസഭയിൽ നിന്ന് വിരമിച്ച സംഘം സെക്രട്ടറി എസ്. അജിത്തിനെ ആദരിച്ചു.