ambala

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്. ഡി.സി ജീവനക്കാർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് കേന്ദ്രീയ ലാബ്, കൗണ്ടർ, ഇ.സി.ജി വിഭാഗം,​ ബയോഗ്യാസ് വിഭാഗം, വെള്ളം പമ്പിംഗ് തുടങ്ങിയവ വിഭാഗങ്ങൾ 2 മണിക്കൂറോളം നിശ്ചലമായി. സി.ഐ.ടി.യു നേതാക്കൾ (എച്ച് .ഡി.സി ) ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാമുമായി ചർച്ച നടത്തി. സർക്കാരുമായി ബന്ധപ്പെട്ട് പ്രശനങ്ങൾ പരിഹരിക്കാമെന്നും അടുത്ത ആഴ്ച വീണ്ടും ചർച്ച നടത്താമെന്നും ഉറപ്പ് നൽകിയതോടെ ഉച്ചയ്ക്ക് സമരം അവസാനിപ്പിച്ചു.

ഏരിയ കമ്മിറ്റി അംഗം ഗുരുലാൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഉമ അദ്ധ്യക്ഷയായി. കെ.ജയകുമാർ ,റജീബീർ, മുഹമ്മദ് കാസിം,ലത തമ്പി തുടങ്ങിയവർ സംസാരിച്ചു.

ജി.സുരേഷ്ബാബു സ്വാഗതം പറഞ്ഞു.