dfdsf

കലവൂർ : തിരക്കേറിയ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു.

എ.എസ് കനാൽക്കരയിലെ റോഡിൽ കലവൂർ പാലത്തിന് തെക്കോട്ടുള്ള ഭാഗത്താണ് മരങ്ങൾ അപകടാവസ്ഥയിലുള്ളത്. വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.

ദേശീയപാതയുടെ പുനർനിർമ്മാണം നടക്കുന്നതിനാൽ, വാഹനങ്ങൾ ഈ റോഡ് വഴിയാണ് പ്രധാനമായും കടന്നുപോകുന്നത്. വൈദ്യുതി ലൈനിലേക്ക് മരങ്ങൾ വീഴാനിടയായാൽ വലിയ അപകടമാകും ഉണ്ടാവുക. കാറ്റ് വീശുമ്പോൾ ഭീതിയോടെയാണ് ഇതുവഴി കാൽനടയാത്രക്കാർ കടന്നുപോകുന്നത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുകിടക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.