sss

മുഹമ്മ: മുഹമ്മ ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. റിട്ട.ഹെഡ്മിസ്ട്രസും കവിയത്രിയുമായ പി.വിമല കുട്ടികൾക്ക് മധുര പലഹാരവും പഠനോപകരണങ്ങളും നൽകി സ്വീകരിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.ടി.രമണൻ അദ്ധ്യക്ഷനായി.സി.ഡി.വിശ്വനാഥൻ, പഞ്ചായത്ത് മെമ്പർമാരായ വിനോമ്മ രാജു, നസീമ എന്നിവരും ശൈലജ ചന്ദ്രൻ,ദേവിക സുരേഷ് തുടങ്ങിയവരും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ. സിജു സ്വാഗതവും പി.എഫ്.ജോസഫ് നന്ദിയും പറഞ്ഞു.