ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ തല പ്രവേശനോത്സവം നീർക്കുന്നം എസ്. ഡി .വി ഗവ. യു. പി സ്കൂളിൽ എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, എസ്.എം.സി ചെയർമാൻമാരായ വി. ഷിബു, ശ്രീജാ രതീഷ് എന്നിവർ വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങുകളിൽ അദ്ധ്യക്ഷരായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ധ്യാനസുതൻ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, പഞ്ചായത്തംഗങ്ങളായ സുനിത പ്രദീപ്, ലേഖ മോൾ സനിൽ, സുഷമ രാജീവ്, എ. ഇ. ഒ എസ്. സുമാദേവി, എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ് കുട്ടി, പ്രധമാദ്ധ്യാപകരായ എ. നദീറ, ജി. വി. അഞ്ജന, വി .ഫാൻസി തുടങ്ങിയവർ സംസാരിച്ചു.