sfdfr

ആലപ്പുഴ: അറവുകാട് എൽ.പി. എസ് പുന്നപ്രയിലെ പ്രവേശനോത്സവം അവതരണം കൊണ്ടും പങ്കാളിത്തംകൊണ്ടും നവാഗതർക്ക് പുത്തൻ അനുഭവമായി. പെയിന്റടിച്ച് മോടി പിടിപ്പിച്ച

ക്ലാസ് മുറികളെല്ലാം കുരുത്തോലയും മാവിലയും പേപ്പർ തോരണങ്ങളും കൊണ്ട് അലങ്കരിക്കുകയും പ്രവേശനോത്സവഗാനം അലയടിക്കുകയും ചെയ്തതോടെ സ്കൂൾ പരിസരമാകെ ഉത്സവപ്രതീതിയായി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെ വരവേറ്റത്. പുതുതായി സ്കൂളിലെത്തിയ മുഴുവൻ കുട്ടികളെയും പ്രവേശനോത്സവത്തൊപ്പി നൽകി സ്വീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രവേശനോത്സവസന്ദേശം എൽ.സി.ഡി സ്ക്രീനിൽ പ്രദർശിപ്പിച്ചു. തുടർന്ന് പി.ടി.എ പ്രസിഡന്റ് സമീറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ മാനേജർ ബിനീഷ് ബോയ്, ക്ഷേത്രയോഗം പ്രസിഡന്റ് കിഷോർകുമാർ, സെക്രട്ടറി പി.ടി. സുമിത്രൻ,ഖജാൻജി രാജു, മാതൃ സംഗമം പ്രസിഡന്റ് ദീപ പ്രസാദ്, വാർഡ് മെമ്പർ ഗീതാബാബു എന്നിവർ സന്നിഹിതരായിരുന്നു. എച്ച്.എം മിനിമോൾ ജെ.എം സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ബിനീഷ് ബോയ് യോഗം ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വകയായി ബാഗും കുടയും ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. എസ്.ആർ.ജി കൺവീനർ കെ.മിനി ക്ലാസ്സെടുത്തു. സീനിയർ അദ്ധ്യാപിക ഉഷാകുമാരി നന്ദി പറഞ്ഞു. തുടർന്ന്

മിഠായി വിതരണം നടന്നു. ഉച്ചയ്ക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.