safrdw

ആലപ്പുഴ: കുപ്പപ്പുറം ഗവ.ഹൈസ്‌കൂളിൽ പ്രവേശനോത്സവവും അനുമോദനവും നടന്നു.പി.ടിഎ പ്രസിഡന്റ് സുരേഷ്.സി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം മധു.സി.കുളങ്ങര ഉദ്ഘാടനം ചെയ്തു.ഒന്നാം വാർഡ് മെമ്പർ എ.ഡി.ആന്റണി കുട്ടികളെ അനുമോദിച്ചു.സീനിയർ അസിസ്റ്റന്റ് സന്ധ്യ.എസ്,അദ്ധ്യാപിക ടി.പി.ജയ്ലത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശാലിനി ജോയ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എം.റോബർട്ട് നന്ദിയും പറഞ്ഞു.