asrw

പൂച്ചാക്കൽ: ഗ്യാസ് കുറ്റിയിൽ നിന്ന്‌ തീ പടർന്ന് ബേക്കറി ഭാഗികമായി കത്തി നശിച്ചു. കൊമ്പനാ മുറി ജംഗ്ഷനിൽ സി.കെ.അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള അലിഫ് ലാം ബേക്കറിയിലാണ് തീ പിടുത്തമുണ്ടായത്. ഇന്നലെ വെളുപ്പിന് 4.45 നായിരുന്നു സംഭവം. അരൂരിൽ നിന്നുള്ള അഗ്നി ശമന സേനയെത്തിയാണ് തീ പൂർണമായണച്ചത്. പുലർച്ചേ നാലു മണിക്ക് തന്നെ തുറക്കുന്ന കടയാണിത്. വലിയ ശബ്ദം കേട്ടതോടെ കടയിൽ ചായ കുടിച്ചിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ശക്തമായ തീയായത് കൊണ്ട് നാട്ടുകാർക്ക് അടുക്കാൻ കഴിഞ്ഞില്ല. മേൽക്കൂരയും, റഫ്രിജറേറ്റർ, വയറിംഗ്, വൈദ്യുത മീറ്റർ എന്നിവ കത്തിനശിച്ചു. അരൂക്കുറ്റി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. അഷറഫ്, വൈസ് പ്രസിഡന്റ് എൻ.എ. സക്കരിയ, ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കെ.പി. ഫസീർ, പി.എം. ഷാജിർ ഖാൻ എന്നിവർ സംഭവ സ്ഥലത്തെത്തിയിരുന്നു.