
ചേർത്തല: താലപ്പൊലിയുടെയും താള മേളങ്ങളുടെയും അകമ്പടിയിൽ മധുരം നുണഞ്ഞ കുരുന്നുകൾക്ക് ഉൗഷമളമായ വരവേൽപ്പ് നൽകി പ്രവേശനോത്സവം. പുതിയ അദ്ധ്യയന വർഷത്തിൽ സ്‌കൂളുകളിൽ ആഘോഷമായായിരുന്നു വരവേൽപ്പ് ഒരുക്കിയത്.ഓരോ സ്‌കൂളിലും വ്യത്യസ്തമായ പരിപാടികൾ ഒരുക്കിയിരുന്നു. ഒന്നാം ക്ലാസിൽ പ്രവേശം നേടിയ കുരുന്നുകൾക്ക് പല സ്‌കൂളുകളിലും കൈനിറയെ സമ്മാനങ്ങളും നൽകി.
ചേർത്തല ഉപജില്ല പ്രവേശനോത്സവം ചേർത്തല ഗവ.ടൗൺ എൽ.പി.സ്‌കൂളിൽ മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഏലിക്കുട്ടി ജോൺ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.എസ്.ബാബു,വാർഡ് കൗൺസിലർ രാജശ്രീ ജ്യോതിഷ്,പി.ടി.എ പ്രസിഡന്റ് മനോജ്‌മോൻ,ബി.പി.സി ടി.ഒ.സൽമോൻ,എം.പി.ടി.എ പ്രസിഡന്റ് പ്രിൻസി സുജിത്ത്,പ്രഥമാദ്ധ്യാപിക എൻ.ആർ.സീത,റോട്ടറി ക്ലബ് പ്രസിഡന്റ് ലാൽജി എന്നിവർ സംസാരിച്ചു.
ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ജി. രാജു അദ്ധ്യക്ഷനായി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അഡ്വ.ജോസ് പിയൂസ് വിതരണം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ ജോസ് പുളിക്കൻ, പ്രിൻസിപ്പൽ ഇൻചാർജ് വി.ബിജുമോൻ, ശ്രീജിത്, ശിവരാമകൃഷ്ണൻ, മിനി,സ്റ്റാഫ് സെക്രട്ടറി വി.പ്രവീൺ എന്നിവർ സംസാരിച്ചു.
വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉ്ദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.എം.അബ്ദുൾ സലാം അദ്ധ്യക്ഷനായി. ബിന്ദുവയലാർ വിശിഷ്ടാതിഥിയായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, വൈസ് പ്രസിഡന്റ് എം.ജി.നായർ,ബീന തങ്കരാജ്,കവിത ഷാജി, എ.കെ.ഷെരീഫ്,പ്രഥമാദ്ധ്യാപകൻ ജിനു,പി.എസ്.ശിവാനന്ദൻ, മരിയ റസ്മി, എലിസബത്, ഗീത, സലി പുത്തൻതറ എന്നിവർ സംസാരിച്ചു.
കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷനായി.കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചന്തറ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,എസ്.രാജേശ്വരി, തിലകൻകൈലാസം,പി.എ.ബിനു,ഋഷിനടരാജൻ,പി.കെ.അൻസാർ,എസ്.അരുൺ,ലളിത,ഷൈനിസുധി എന്നിവർ സംസാരിച്ചു.
കൊട്ടാരം ഗവ.യു.പി സ്‌കൂളിലെ പ്രവേശനോത്സവത്തിൽ മന്ത്റി പി.പ്രസാദ് വിദ്യാർത്ഥികൾക്ക്
മത്തങ്ങാ പായസം നൽകി. എം.പി.ടി.എ പ്രസിഡന്റ് സംഗീത അദ്ധ്യക്ഷയായി.പ്രധാന അദ്ധ്യാപിക എം.ബിജി,പി.എസ്.വീണ,പി.എസ്. ഗോപിക,രാധിക,വി.എസ്.അശ്വതി, അമ്പിളി,സൂര്യ എന്നിവർ സംസാരിച്ചു.
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കടക്കരപള്ളി ഗവ.എൽ.പി സ്‌കൂളിൽ' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.ഡി. ഗഗാറിൻ അദ്ധ്യക്ഷനായി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.സത്യാനന്ദൻ അക്കാഡമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പ്രഥമാദ്ധ്യാപിക കെ.ശ്രീലത പി.ടി.എ,പ്രസിഡന്റ് അനീഷ് ബാബു,കെജി ശോഭനൻ,ജെയിംസ് ആന്റണി,എം.ജി.ശശികല,അമൃത എന്നിവർ സംസാരിച്ചു.
മധുരം നൽകി പൊലീസും
പുതിയ പാഠങ്ങളിലേക്ക് ചുവടുവച്ചെത്തിയ കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചത് പൊലീസ്. ഉപജില്ലാ പ്രവേശനോത്സവം നടന്ന ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിന് മുന്നിൽ ചേർത്തല ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ മധുരം നൽകിയാണ് സ്വീകരിച്ചത്.