
തുറവൂർ : ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ സ്വാഗത സംഘവും സബ് കമ്മിറ്റികളും രൂപീകരിച്ചു. ഡിസംബർ 22 മുതൽ 2025 ജനുവരി 2 വരെയാണ് ഭാഗവതസത്രം .ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. ശിവശങ്കരൻ അദ്ധ്യക്ഷനായി. സത്രസമിതി ജനറൽ സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വംമാനേജർ ആർ.മുരളീകൃഷ്ണൻ, ബാലകൃഷ്ണ കർത്താ,എസ്. ദിലീപ്കുമാർ, സി.ആർ.സജീവ്, പി.വി. മണിയപ്പൻ, അഖിലാ രാജൻ തുടങ്ങിയവർ സംസാരിച്ചു.