local

പൂച്ചാക്കൽ: വാർഡ് മെമ്പർ ഇനിഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി ഹൃദ്യം 2024 പദ്ധതിയിൽ, തൈക്കാട്ടുശേരി 15-ാം വാർഡ് മെമ്പർ വിമൽ രവീന്ദ്രന്റെ നേതൃത്വത്തിൽ എൽ.കെ.ജി മുതൽ പ്ലസ്ടുവിന് പഠിക്കുന്ന 500 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ നിർവ്വഹിച്ചു. അരുൺ അനിരുദ്ധൻ, വി.വിജേഷ്, തിരുനല്ലൂർ ബൈജു, അഡ്വ.ബി.ബാലാനന്ദ് ,അംബിക കുട്ടി ,മിനി രാധാകൃഷ്ണൻ, കെ.രാജേഷ് ,ശ്രീജിത്ത് പാവേലി ,വിനോദ്, വിഷ്ണു കെ.എ ,രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, ഗ്രാമ വികസന സമതി , ബി.ജെ.പി പഞ്ചായത്ത് സമിതി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി.