
മാന്നാർ: ജില്ല ശ്രീസത്യസായി സേവാ സംഘടന, മാന്നാർ ശ്രീ സത്യസായി സേവാസമിതി എന്നിവയുടെ നേത്യത്വത്തിൽ കുട്ടമ്പേരൂർ യു.പി.എസിൽ ശ്രീ സത്യസായി വിദ്യാജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്തത്തംഗം അജിത് പഴവൂർ ഉദ്ഘാടനം നിർവ്വഹിച്ചു. സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. കോർ കമ്മിറ്റി അംഗം പ്രേംസായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മഹിളാ സർവീസ് കോ-ഓർഡിനേറ്റർ രാജശ്രീ രാമചന്ദ്രൻ, വിദ്യാജ്യോതി പോയിന്റ് ഒഫ് കോൺടാക്ട് ശോഭ, മാന്നാർ സമിതികൺവീനർ ഹരികുമാർ, രൂപശ്രീ, ഗോപൻ എന്നിവർ പങ്കെടുത്തു.