ആലപ്പുഴ: തുമ്പോളി വികസന ജംഗ്ഷന് പടിഞ്ഞാറ് വശവും, മംഗലം പടിഞ്ഞാറുവശവും വീടുകളിലെ വെള്ളക്കെട്ട് അഗ്‌നി രക്ഷസേന പമ്പ് ചെയ്തു നീക്കി. ദുരിതാശ്വസ ക്യാമ്പുകളിൽ താമസിക്കുന്നവരെ വീടുകളിൽ എത്തിക്കുന്നതിനാണ് അടിയന്തരമായി പമ്പിംഗ് നടത്തിയത്.

എട്ട് മണിക്കുറോളം ഫ്ളഡ് കൺട്രോൾ യൂണിറ്റ് ഉപയോഗിച്ച് പ്രവർത്തിച്ചാണ് വെള്ളക്കെട്ട് പരിഹരിച്ചത്. സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ പി.എസ്.സാബു, ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ പി.രതീഷ്, ഉദയകുമാർ, അഗ്‌നി രക്ഷസേന സിവിൽ ഡിഫൻസ് വൊളണ്ടിയർമാരായ പ്രിൻസ് ആന്റണി, അഞ്ജലി, ലക്ഷ്മി എന്നിവരാണ് പ്രവർത്തിച്ചത്.