a

മാവേലിക്കര : എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഒരു കോടിയുടെ വായ്പ വിതരണം ചെയ്തു. താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെയും മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തിൽ വിവിധ വനിത സ്വയംസഹായ സംഘങ്ങൾക്കായി ധനശ്രീ പദ്ധതിപ്രകാരമാണ് വായ്പ നൽകിയത്. യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, യൂണിയൻ കമ്മറ്റി അംഗം ജി.ചന്ദ്രശേഖരപിള്ള, ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രഡിറ്റ് ഓഫീസർ അനൂപ് എന്നിവർ സംസാരിച്ചു.