അരൂർ: നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പനയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആസാം സ്വദേശി ബദർ അലി (25) ആണ് അരൂർ പൊലീസിൻ്റെ പിടിയിലായത്. അരൂർ മുക്കത്ത് ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലെ ബോക്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന പുകയില ഉല്പന്നങ്ങളുടെ പായ്ക്കറ്റുകൾ കണ്ടെടുത്തു. ഇത് മൂന്നാമത് തവണയാണ് ഇയാൾ പിടിയിലാകുന്നത്. കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.