
മാന്നാർ : എസ്. എൻ. ഡി. പി യോഗം മാന്നാർ യൂണിയൻ 4965-ാം നമ്പർ മുേട്ടേൽ ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, കാഷ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു. മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം രാധാകൃഷ്ണൻ പുല്ലാമഠം ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാനും ശാഖ പ്രസിഡന്റുമായ കെ.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ബുധനൂർ മേഖല കൺവീനർ ഉത്തമൻ, വനിതാ സംഘം പ്രസിഡന്റ് സുധർമ ഗോപിനാഥൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി രാഹുൽ രമേശ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ശശീന്ദ്രൻ സ്വാഗതവും ബുധനൂർ മേഖല ചെയർപേഴ്സൺ രജിത പ്രസാദ് നന്ദിയും പറഞ്ഞു.