
മാവേലിക്കര : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി , കുറത്തികാട് യൂണിറ്റ് വാർഷിക സമ്മേളനം, സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ആർ.കെ.പ്രസാദ് ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.മണിക്കുട്ടൻ, മണ്ഡലം സെക്രട്ടറി മണിക്കുട്ടൻ, ദിവാകരൻ, സുനിൽ, ദാമോദരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.കെ.പ്രസാദ് ചന്ദ്രൻ പിള്ളയെ പ്രസിഡന്റായും സെക്രട്ടറിയായി ദിവാകരൻ, ട്രഷററായി സുനിൽ,സോമൻ, ദാളക്രേദരൻ,ശശി എന്നിവരേയും തിരഞ്ഞെടുത്തു.