photo

ചേർത്തല : കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബി.ഡി.ജെ.എസിന്റെ ചേർത്തല നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ ഹെൽപ്പ് ഡെസ്ക് മുഹമ്മയിൽ പ്രവർത്തനം ആരംഭിച്ചു. വിദേശ വ്യവസായി ശ്രീജിത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മർഫി മ​റ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി ബി.ജെ.പി. നേതാക്കളായ രാഘ് വിൻ ചന്ദ്,ഗിതാ തമ്പി,അനിൽകുമാർ,ടി.എസ്.ബിനി രാജ്,ബി.ഡി.ജെ.എസ് ജില്ലാ നേതാക്കളായ പ്രകാശൻ കളപുരയ്ക്കൽ,അമ്പിളി അപ്പുജി,റെജിമോൻ,എം. ആർ.പ്രദിപ് കുമാർ എന്നിവർ സംസാരിച്ചു.ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ സ്വാഗതവും മുഹമ്മപഞ്ചായത്ത് ജനറൽ സെക്രട്ടറി സുധിൻ സുകുമാരൻ നന്ദിയും പറഞ്ഞു.