sdfs

ചാരുംമൂട് : ഓടിക്കൊണ്ടിരുന്ന ടാറ്റ എയ്സ് വാഹനത്തിന് ട്രാൻസ്ഫോമറിന് തൊട്ടടുത്ത് വച്ച് തീപിടിച്ചു. ഡ്രൈവർ ചാടിയിറങ്ങി രക്ഷപെട്ടു. വാഹനത്തിന്റെ ക്യാബിൻ പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാർ എത്തി തീയണച്ചു.താമരക്കുളം നാലുമുക്കിൽ ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

താമരക്കുളത്ത് പ്രവർത്തിക്കുന്ന ഫ്ലിപ് കാർട്ട് ഹബ്ബിൽ നിന്നും സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിനാണ് തീ പിടിച്ചത്. കൊല്ലം ശൂരനാട്ടുള്ള മെക്കാനിക്കൽ വർക്ക്ഷോപ്പിൽ നിന്നും അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം താമരക്കുളത്തേക്ക് കൊണ്ടുവരികയായിരുന്നു. എൻജിനിൽ നിന്നും പുക കണ്ടതോടെ ഡ്രൈവർ വിജിത്ത് വാഹനം നിർത്തി ചാടിയിറങ്ങി. ഈ സമയം കാബിനിൽ നിന്നും തീ ആളിക്കത്തി.സ്ഥലത്തുണ്ടായിരുന്ന അബ്ബാസ്, റഷീദ്, ഷാജി സുനിൽ എന്നിവർ ഓടിയെത്തി സമീപത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നും വെള്ളം കൊണ്ടുവന്ന് തീയണക്കുകയും ട്രാൻസ്ഫോമറിന്റടുത്ത് നിന്ന് വാഹനം മാറ്റിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാരും നൂറനാട് പൊലീസും സ്ഥലത്തെത്തി

.