തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ സഹസ്രകലശം നാളെ നടക്കും. ക്ഷേത്രത്തിനു മുൻവശം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് വൈശാഖോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സഹസ്രകലശം നടക്കുന്നത്. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം വൈദിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗണപതി പൂജ,അസ്ത്ര കലശപൂജ, പ്രസാദ പൂജ , രക്ഷോഘ്നഹോമം, വാസ്തുഹോമം ,വാസ്തു കലശപൂജ ,വാസ്തുബലി വാസ്തുകലശാഭിഷേകം, വാസ്തുപുണ്യാഹം, കുണ്ഡശുദ്ധി എന്നിവ നടക്കും.നാളെ രാവിലെ ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ കലശ പൂജകളും കലശാഭിഷേകങ്ങളോടെ ഭഗവാൻമാർക്ക് പൂജ കലശമണ്ഡപത്തിൽ ജലദ്രോണിപൂജ, കുംബേശ കർക്കരി കലശപൂജ, ബ്രഹ്മകലശപൂജ, പരികലശ പൂജ, മണ്ഡപത്തിൽ അഗ്നി ജനനം തത്വ ഹോമം, തത്വകലശപൂജ, മരപ്പാണി തത്വകലശാഭിഷേകം. വൈകിട്ട് അധിവാസഹോമം കലശാധിവാസം .തുറവൂർ മഹാക്ഷേത്ര ഉപദേശസമിതിയുടെ കൗണ്ടറുകളിൽ നിന്നും സമിതിയുടെ ഓഫീസിൽ നിന്നും കലശം വഴിപാട് രസീത് എടുക്കാമെന്ന് സെക്രട്ടറി ആർ. രമേശൻ അറിയിച്ചു. ഫോൺ :9446338851.