
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 772-ാം നമ്പർ കിടങ്ങറശാഖയിൽ നടന്ന പഠനോപകരണവിതരണം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.സുനിലാൽ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ആസാമിൽ നടന്ന ദേശിയ കുങ്ഫു യോഗാ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ അക്ഷിതാ കെ.രാമദാസിനെ ആദരിച്ചു. നാലുന്നാക്കൽ ശാഖാ സെക്രട്ടറി എം.കെ.ഷിബു , ഒ.കെ.മോഹൻ ദാസ്, തത്വമസി ശാഖയോഗം സെക്രട്ടറി എം.ഡി.ഷാജി , വൈസ് പ്രസിഡന്റ് രഞ്ജിത്ത് വിജയകുമാർ, സെക്രട്ടറി എം.രതീഷ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. ബി.ബാഹുലേയൻ, ബിബിൻ, അജിതമ്മ സതീശൻ , ബിന്ദു റെജി, വനിതാസംഘം സെക്രട്ടറിസിന്ധു ഗിരീഷ് , അഭിജിത് എന്നിവർ സംസാരിച്ചു.