ആലപ്പുഴ: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മാവേലിക്കരയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് മാവേലിക്കര നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ബിഷപ് മൂർ കോളേജിലേക്ക് സുഗമമായി എത്തിച്ചേരുന്നതിനും നാല് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. ബിഷപ് മൂർ ഹയർ സെക്കൻഡറി സ്കൂൾ, മാവേലിക്കര, ബിഷപ് ഹോഡ്‌ജസ്‌ ഹൈസ്കൂൾ, മാവേലിക്കര, ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ, മാവേലിക്കര, എ.ഒ. എം. എം ലോവർ പ്രൈമറി സ്കൂൾ എന്നിവയ്ക്കാണ് അവധി.