
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ 1168-ാം നമ്പർ പാനൂർ ശാഖയിൽ ആദരവും പഠനോപകരണം വിതരണ യോഗവും കാർത്തികപള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ. രാജേഷ്ചന്ദ്രൻ പഠനോപകരണ വിതരണവും കവി തൃക്കുന്നപ്പുഴ പ്രസന്നനെ ആദരിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ് ,തൃക്കുന്നപ്പുഴ പഞ്ചായത്ത് മെമ്പർ സിയാർ തൃക്കുന്നപ്പുഴ, കവി തൃക്കുന്നപ്പുഴ പ്രസന്നൻ എന്നിവർ സംസാരിച്ചു . ശാഖ പ്രസിഡന്റ് മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് സാബു നന്ദിയും പറഞ്ഞു.