കായംകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് സി.പി.എം വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചു നൽകിയതായി യു.ഡി.എഫ് ആരോപിച്ചു.
സി.പി.എമ്മിന്റെ കോട്ട എന്ന അവകാശപ്പെടുന്ന പത്തിയൂർ പഞ്ചായത്തിലും ചെട്ടികുളങ്ങരയിലും അടക്കം ബി.ജെ.പി വൻമുന്നേറ്റമാണ് നടത്തിയത്. ദേശീയപാത വികസനത്തിൽ എം.പിയും എം.എൽ.എയും കായംകുളത്തെ ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്കുള്ള മറുപടി കൂടിയാണ് വോട്ടിൽ കണ്ടത്. കായംകുളത്ത് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ യു.പ്രതിഭ, എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെ

ന്നും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ എ എം കബീറും പറഞ്ഞു.