ph

കായംകുളം : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച കെ.സി. വേണുഗോപാലിന്റെ വിജയത്തിൽ അഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. നേതാക്കളായ എ. ത്രിവിക്രമൻതമ്പി, യു.മുഹമ്മദ്, എസ്. രാജേന്ദ്രൻ, കെ.പുഷ്പദാസ്, എം.ആർ. സലീംഷ ,അമ്പിളി മോൻ, ബിജു നസറുള്ള ,അഫ്സൽ പ്ലാമൂട്ടിൽ, ആസിഫ് സെലക്ഷൻ, പ്രശാന്ത്. എസ് ,​അബ്ദുൽ ലത്തീഫ്,എ. ഹസൻകോയ,ഷാജി വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.