
മുഹമ്മ: ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.
ജി. എസ്. ടി. ഡെപ്യുട്ടി കമ്മീഷണർ പി.കെ. ഇന്ദുലാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.സേതുനാഥ് അദ്ധ്യക്ഷനായി. പoനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ നസീമ, സി.ഡി.വിശ്വനാഥൻ, എം.ചന്ദ്ര എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ എം.കൃഷ്ണ, സീനിയർ അധ്യാപകൻ ടി.സുധാകരൻ. സ്റ്റാഫ് സെക്രട്ടറി.ടി.കെ.മോഹനൻ ,ഭാസമ്മ സുന്ദരം എന്നിവർ പങ്കെടുത്തു. പ് ജെ. ഷീല സ്വാഗതം പറഞ്ഞു.