1

കുട്ടനാട് : കുട്ടമംഗലം എസ്. എൻ. ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് 22-ാം നമ്പർ ശാഖയുടെയും സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ നടന്ന സൗജന്യ യൂണിഫോം വിതരണം എസ്. എൻ ട്രസ്റ്റ് അംഗവും ശാഖ പ്രസിഡന്റുമായ എ.കെ.ഗോപിദാസും ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം സ്കൂൾ മാനേജർ കെ.എ.പ്രമോദും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ആർ.മണിക്കുട്ടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബി. ആർ ബിന്ദു,സ്കൂൾ സെക്രട്ടറി കെ.ആർ.അജയഘോഷ്, ബ്ലോക്ക് മെമ്പർ ഷീല സജീവ്, വാർഡ് അംഗം കവിത, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ശ്യാം, സി.പി.ബിനീഷ് പൂർവ്വവിദ്യാർത്ഥി പ്രതിനിധി ജിനു എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ രഞ്ജിത് ഗോപി നന്ദി പറഞ്ഞു.തുടർന്ന് നവാഗതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അദ്ധ്യാപികയായ ബീന ക്ലാസെടുത്തു.