
മാന്നാർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണിതെന്നും അധികാര തണലിൽ നടത്തിയ ജനദ്രോഹ നടപടികളും അഴിമതി ഭരണനവും അവസാനിപ്പിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിൽ യു.ഡി.എഫ് മാന്നാറിൽ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ സമാപനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അബ്ദുൾ ലത്തീഫ്. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.കെ ഷാജഹാൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ എൻ.എ സുബൈർ, സണ്ണി കോവിലകം, തോമസ് ചാക്കോ, സുജിത് ശ്രീരംഗം, ഷാജി കുരട്ടിക്കാട്, കെ.ബാലസുന്ദരപണിക്കർ, ടി.എസ് ഷഫീഖ്, കെ.എ സലാം, അസീസ് പടിപ്പുരയ്ക്കൽ, എം.പി കല്യാണകൃഷ്ണൻ, രാജേന്ദ്രൻ ഏനാത്ത്, അഡ്വ.കെ.സന്തോഷ് കുമാർ, മിർസാദ്, പുഷ്പലത, ഉണ്ണികൃഷ്ണൻ, പ്രദീപ് ശാന്തിസദനം, സുധീർ ഇരമത്തൂർ, ഷൈനാ നവാസ്, മധു പുഴയോരം, വൽസലാ ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹബൂബ്, രാധാമണി ശശീന്ദ്രൻ, പി.ബി സലാം, അനിൽ മാന്തറ, അൻസിൽ അസീസ്, ഹരിദാസ് കിം കോട്ടേജ് എന്നിവർ പ്രസംഗിച്ചു.