ആലപ്പുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി വിലയിരുത്തി. ജില്ലാ സെക്രട്ടറി കളത്തിൽ വിജയന്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ എൻ.കെ.വിദ്യാധരൻ, ബി.വിശ്വരൂപൻ, രവിചന്ദ്രൻ ,പ്രസാദ് അത്തിത്തറ, ശ്രീകുമാർ കാർത്തികപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.