
ചേർത്തല: എസ്.എൻ.ഡി.പി യോഗം 465-ാം നമ്പർ വയലാർ മദ്ധ്യം ശാഖയിലെ
വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു.ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.മേഖല വൈസ് ചെയർമാൻമാരായ പി.ഡി.ഗഗാറിൻ പഠനോപകരണ വിതരണവും,പി.ജി.രവീന്ദ്രൻ അഞ്ജലി സ്‌കോളർഷിപ്പ് വിതരണവും നിർവഹിച്ചു. മേഖലാ കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാപ്രസിഡന്റ് പി.ഗോപിനാഥൻ സ്വാഗതവും സെക്രട്ടറി എം.രാജേഷ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പ്രസിഡന്റായി പി.ഗോപിനാഥനെയും
വൈസ് പ്രസിഡന്റായി പി.ബി.വിമലാലിനേയും സെക്രട്ടറിയായി എം.രാജേഷ്മോനേയും യൂണിയൻ കമ്മിറ്റിയംഗമായി കെ.എം.വിനോദിനേയും കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.