s

ആലപ്പുഴ : ജനറൽ ആശുപത്രിയിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ നട്ട് ആശുപത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടനുമായ ഡോ. കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. 40ൽപ്പരം ഫലവൃക്ഷങ്ങൾ ആശുപത്രിയുടെ കോമ്പൗണ്ടിൽ നട്ടു. ഇവയുടെ തുടർപരിചരണവും ആശുപത്രി ജീവനക്കാർ ഏറ്റെടുത്തു. ആർ.എം.ഒ ഡോ.എ.ആശ, ആർ.എം.ഒ ഡോ. പ്രിയദർശൻ, ഡോ. അനുപമ, ഡോ.പ്രീതി ലക്ഷ്മി, നഴ്സിംഗ് സൂപ്രണ്ട് ജയ ,ദീപ റാണി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.